13 April 2022 – കേരളത്തിലെ ഗവ. ഓഫീസുകളിലെ തൊഴിലവസരങ്ങൾ

ട്രേഡ്സ്മാന്‍ (ഇലക്ട്രിക്കല്‍ ) ഒഴിവ്

അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ ട്രേഡ്സ്മാന്‍ (ഇലക്ട്രിക്കല്‍ )
തസ്തികയിലേക്ക് താല്‍ക്കാലിക ഒഴിവ് ഉണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 19 ന് രാവിലെ 11 ന് കോളജ് ഓഫീസില്‍ ഹാജാരാകണം. യോഗ്യത: ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. വെബ്സൈറ്റ് : www.cea.ac.in, ഫോണ്‍ 04734-231995.

🔰 ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം ആലപ്പുഴ ഫിനിഷിങ് പോയിന്റിൽ പ്രവർത്തിക്കുന്ന
ഹൗസ് ബോട്ട് ബുക്കിങ് സ്ഥാപനത്തിലെ ഫ്രണ്ട് ഓഫീസ് തസ്തികയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്🔰

  • സ്ത്രീകൾക്ക് അപേക്ഷിക്കാം
  • Post : FRONT OFFICE STAFF
  • QUALIFICATION :DEGREE
  • ആലപ്പുഴ ടൗണിനു 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് അപേക്ഷിക്കാം.
  • യോഗ്യരായവർ ഉടൻ നിങ്ങളുടെ ബയോഡേറ്റ വാട്സ്ആപ്പ് ചെയ്യുക☎️ 98473 25026
  • അപേക്ഷിക്കേണ്ട അവസാന തീയതി 14-04-2022 വൈകിട്ട് 3:00 മണിവരെ

ഓഫീസ് അസിസ്റ്റന്റ് നിയമനം

സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റസ് ടു ഫിഷര്‍ഫിമന്‍ (സാഫ്) ജില്ലയില്‍ തീരമൈത്രി പദ്ധതി നടപ്പിലാക്കുന്നതിന് പൊന്നാനി സാഫ് നോഡല്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിലുളള ബിരുദവും കമ്പ്യൂട്ടറില്‍ ഇംഗ്ലീഷ്, മലയാളം ടൈപ്പിങിലുളള പരിജ്ഞാനവുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 19ന് രാവിലെ 10.30ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 9947440298, 0494-2666428.

ഫിസിയോതെറാപ്പിസ്റ്റ് അഭിമുഖം

ആലപ്പുഴ: ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെ (ഹോമിയോപ്പതി) പരിധിയിലുള്ള പ്രോജക്ടില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ഏപ്രില്‍ 20ന് നടക്കും.

ഫിസിയോതെറാപ്പിയില്‍ ബിരുദം/ബിരുദാനന്തര യോഗ്യതയുളളവര്‍ യോഗ്യതാ രേഖകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും അസ്സലും പകര്‍പ്പും സഹിതം രാവിലെ 11ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. പ്രായപരിധി 45 വയസ്. ഫോണ്‍: 0477 2262609, 2962609.

ഫാര്‍മസിസ്റ്റ് നിയമനം; അഭിമുഖം

ആലപ്പുഴ: ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെ (ഹോമിയോപ്പതി) പരിധിയിലുള്ള സ്ഥാപനങ്ങളില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

എന്‍.സി.പി/സി.സി.പി (ഹോമിയോ) കോഴ്സ് വിജയിച്ചവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഏപ്രില്‍ 19ന് രാവിലെ 11ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. പ്രായപരിധി 45 വയസ്. ഫോണ്‍: 0477 2262609, 2962609.

വെറ്ററിനറി ഡോക്ടർ കരാർ നിയമനം

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ വെറ്ററിനറി ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണു നിയമനം. എം.വി.എസ്.സി.(പൗൾട്രി സയൻസ്) യോഗ്യതയുള്ള വെറ്ററിനറി ഡോക്ടർമാർക്ക് അപേക്ഷിക്കാം. പ്രായപരിധി 22നും 30നും മധ്യേ. അപേക്ഷകൾ ഏപ്രിൽ 20നു വൈകിട്ട് അഞ്ചിനു മുൻപായി മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്, ടി.സി.30/697, പേട്ട, തിരുവനന്തപുരം-24 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 94463 64116, kspdc@tahoo.co.in.

വാക്ക് ഇൻ ഇന്റർവ്യൂ

കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘ഡെവെലപിങ് ഓർഗാനോ – ലൈയിം നാനോകമ്പോസിറ്റ്‌സ് ഓൺ ഗ്രാഫിൻ മൈക്രോസ്ട്രക്‌ചേഴ്‌സ് എസ്ട്രാക്റ്റഡ് ഫ്രം ഹ്യൂമിക് ആസിഡ്‌സ്’ ൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഏപ്രിൽ 21ന് രാവിലെ 10ന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.in സന്ദർശിക്കുക

താത്കാലിക നിയമനം

വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള കേരള അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് ക്ഷേമനിധിയിൽ ജൂനിയർ എക്‌സിക്യൂട്ടീവ് (സിസ്റ്റംസ്) തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.cmdkerala.net.

Leave a Reply