നാഷണല്‍ യൂത്ത് വളണ്ടിയര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു – National Youth Volunteer

0
567

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമപദ്ധതികള്‍ യുവജന സന്നദ്ധ സംഘടനകള്‍വഴി ജനങ്ങളിലെത്തിക്കുന്ന വോളണ്ടിയര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 ഏപ്രില്‍ 1 ന് 18 വയസ് പൂര്‍ത്തിയായവര്‍ക്കും 29 വയസ് കവിയാത്തവര്‍ക്കും അപേക്ഷിക്കാം. എസ്.എസ്.എല്‍.സി വിജയമാണ് ചുരുങ്ങിയ വിദ്യാഭ്യാസയോഗ്യത. വിദ്യാര്‍ത്ഥികള്‍, മറ്റു ജോലികള്‍ ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.

എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. നിയമനകാലാവധി ഒരു വര്‍ഷം. വിദ്യാഭ്യാസ യോഗ്യതകള്‍, താമസ സ്ഥലം, വയസ് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം www.nyks.nic.in എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായി 2023 മാര്‍ച്ച് 9 നകം അപേക്ഷിക്കണം.

കൂടുതല്‍ വിവരങ്ങള്‍ 0484- 2422800, 8714508255 എന്ന ഫോണ്‍ നമ്പറിലോ, nyk.ernakulam@gmail.com എന്ന മെയിലിലോ ജില്ലാ യൂത്ത് ഓഫീസര്‍, നെഹ്‌റു യുവകേന്ദ്ര, സിവില്‍ സ്റ്റേഷന്‍, കാക്കനാട് പി.ഒ. എന്ന വിലാസത്തിലോ ലഭിക്കും. രരജിസ്‌ട്രേഷനുള്ള ലിങ്ക്: bit.ly/nyv2023

LEAVE A REPLY

Please enter your comment!
Please enter your name here