സ്‌പെഷ്യൽ എഡ്യൂക്കേറ്റർ നിയമനം

0
21

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പഠനത്തിനായി എലിമെന്ററി, സെക്കൻഡറി തലത്തിൽ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരെ നിയമിക്കുന്നു. ജില്ലയിൽ നിലവിൽ എലിമെന്ററി തലത്തിൽ മൂന്ന് ഒഴിവുകളും സെക്കൻഡറി തലത്തിൽ 14 ഒഴിവുകളുമാണുള്ളത്. 50 ശതമാനം മാർക്കോടെ പ്ലസ് ടു വിജയം, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ ഡിപ്ലോമ, ആർ.സി.ഐ. രജിസ്‌ട്രേഷൻ എന്നിവയാണ് എലിമെന്ററി വിഭാഗത്തിലേക്കുള്ള യോഗ്യത.

സെക്കൻഡറി വിഭാഗത്തിന് 50 ശതമാനം മാർക്കോടെയുള്ള ബിരുദം/ബിരുദാനന്തര ബിരുദം, ബി.എഡ്, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ ബി.എഡ്/ഡിപ്ലോമ, ആർ.സി.ഐ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത.
അപേക്ഷകൾ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം 2023 ജൂലൈ മൂന്നിന് വൈകീട്ട് അഞ്ചിനകം സമഗ്ര ശിക്ഷാ കേരളം, ഡൗൺ ഹിൽ പി.ഒ, മലപ്പുറം 676519 എന്ന വിലാസത്തിൽ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്ററുടെ കാര്യാലയത്തിൽ (കോട്ടപ്പടി ഡി.ഡി.ഇ ഓഫീസ് കോമ്പൗണ്ടിൽ) നേരിട്ടോ, തപാൽ മുഖേനയോ സമർപ്പിക്കണം. നിയമനം ലഭിക്കുന്ന എലിമെന്ററി വിഭാഗം ഉദ്യോഗാർഥികൾക്ക് 20,000 രൂപയും സെക്കൻഡറി വിഭാഗത്തിന് 25,000 രൂപയും പ്രതിമാസ വേതനമായി ലഭിക്കും. അഭിമുഖ തീയതി പിന്നീട് അറിയിക്കും

LEAVE A REPLY

Please enter your comment!
Please enter your name here