പാലക്കാട് ജില്ലയിലെ ഗവൺമെന്റ് ഓഫീസുകളിലെ താത്കാലിക നിയമനങ്ങൾ

ഗസ്റ്റ് അധ്യാപക നിയമനം
ചിറ്റൂര്‍ ഗവ. കോളേജില്‍ മലയാളം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഓഗസ്റ്റ് 12 ന് രാവിലെ 10.30 ന് അഭിമുഖത്തിന് നേരിട്ടെത്തണമെന്ന് വൈസ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8078042347

വളണ്ടിയര്‍ നിയമനം
കുഴല്‍മന്ദം ഗവ. ആശുപത്രിക്ക് കീഴില്‍ ബ്ലോക്ക് പരിധിയില്‍ അതിജീവനം സ്‌പെഷ്യല്‍ പ്രൊജക്ടില്‍ 60 വയസ്സ് കഴിഞ്ഞ പട്ടികജാതിക്കാരായവരെ വീടുകളില്‍ ചെന്ന് രോഗപരിശോധന നടത്തുന്നതിന് വളണ്ടിയര്‍മാരെ നിയമിക്കുന്നു. പെരിങ്ങോട്ടുകുറിശ്ശി, കുത്തനൂര്‍, കണ്ണാടി, കുഴല്‍മന്ദം പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി വനിതകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്സ്. പ്രായപരിധി 18-45. അര്‍ഹരായവര്‍ക്ക് വയസ്സിളവ് അനുവദിക്കും. രേഖകള്‍ അഭിമുഖസമയത്ത് നല്‍കണം. താത്പര്യമുള്ളവര്‍ക്ക് അസല്‍ രേഖകളുമായി ഓഗസ്റ്റ് 19 ന് ഉച്ചക്ക് 12 ന് ആശുപത്രി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിനെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

സ്റ്റാഫ് നഴ്‌സ് നിയമനം
കുഴല്‍മന്ദം ഗവ. ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ താത്ക്കാലിക നിയമനം. യോഗ്യത പ്ലസ് ടു പാസായ ജി.എന്‍.എം, ബി.എസ്.സി നഴ്‌സിംഗ് / തത്തുല്യം. കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള കുഴല്‍മന്ദം ബ്ലോക്ക് പരിധിയില്‍പെട്ടവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 18-45 വയസ്സ്. അര്‍ഹരായവര്‍ക്ക് ബാധകമായ ഇളവ് അനുവദിക്കും. രേഖകള്‍ ഇന്റര്‍വ്യൂ സമയത്ത് നല്‍കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 19 ന് രാവിലെ 10 ന് ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു

നഴ്‌സിംഗ് അസിസ്റ്റന്റ് താത്ക്കാലിക നിയമനം
കുഴല്‍മന്ദം ഗവ. ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നഴ്‌സിംഗ് അസിസ്റ്റന്റ് നിയമനം നടത്തുന്നു. പ്ലസ് ടു പാസായ എ.എന്‍.എം നഴ്‌സിംഗ് അസിസ്റ്റന്റ് / തത്തുല്യ യോഗ്യത. രണ്ടു വര്‍ഷത്തെപ്രവൃത്തി പരിചയം അഭികാമ്യം. കുഴല്‍മന്ദം ബ്ലോക്ക് പരിധിയിലുള്ളവരായിരിക്കണം. ഇ.സി.ജി എടുക്കാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 18 – 45(അര്‍ഹരായവര്‍ക്ക് ബാധകമായ ഇളവ് അനുവദിക്കും. രേഖകള്‍ ഇന്റര്‍വ്യൂ സമയത്ത് നല്‍കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 19 ന് ഉച്ചയ്ക്ക് 12 ന് ആശുപത്രി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് കുഴല്‍മന്ദം സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് അറിയിച്ചു.

ഫാര്‍മസിസ്റ്റ് നിയമനം
കുഴല്‍മന്ദം ഗവ. ആശുപത്രിയില്‍ ആശുപത്രി വികസന സമിതിക്ക് കീഴില്‍ ഫാര്‍മസിസ്റ്റ് നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു, കേരള ഗവ. അംഗീകൃത ബി.ഫാം, ഡി.ഫാം / തത്തുല്യ യോഗ്യത. കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. കുഴല്‍മന്ദം ബ്ലോക്ക് പരിധിയിലുള്ളവരായിരിക്കണം. പ്രായപരിധി 18-45. അര്‍ഹരായവര്‍ക്ക് ബാധകമായ ഇളവ് അനുവദിക്കും. ബന്ധപ്പെട്ട രേഖകള്‍ കൂടിക്കാഴ്ച സമയത്ത് നല്‍കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 19 ന് രാവിലെ 11 ന് അസല്‍ രേഖകളുമായി ആശുപത്രി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

Leave a Reply