കല്യാൺ സിൽക്സിൽ ജോലി നേടാൻ അവസരം | Kalyan Silks Recruitment

0
1743

ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറും ശൃംഖലയായ കല്യാൺ സിൽക്സിന്റെ എറണാകുളം ഷോറൂമിലേയ്ക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

സ്ഥലം: കല്യാൺ സിൽക്സ്, ഹോസ്പിറ്റൽ റോഡ്, മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് സമീപം, എറണാകുളം. ഫോൺ: 0484-2374111/12/14 
തീയതി: 2023 മെയ് 21 (ഞായർ) മുതൽ മെയ് 31 (ബുധൻ) വരെ
സമയം: രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ

Sales Men/Girls : 50 Nos

ഉപഭോക്താക്കളുമായി ഇടപഴകുവാനും അവരുടെ അഭിരുചിക്ക് അനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് കൊടുക്കുവാനും പ്രാപ്തരായിരിക്കണം. സമാന പദവിയിൽ 1 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. 2-3 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവരെ സീനിയർ തസ്തികയിലേയ്ക്ക് പരിഗണിക്കും. പ്രായം: 35 വയസ്സിന് താഴെ

Customer Care Executives

സമാനപദവിയിൽ 2 വർഷത്തെ പ്രവർത്തിപരിചയമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. ആകർഷകമായ വ്യക്തിത്വം, ഉപഭോക്താക്കളുമായ് ആശയവിനിമയം നടത്തുവാനുള്ള കഴിവ് എന്നിവ ഉണ്ടായിരിക്കണം. ഉപഭോക്താക്കളുമായ് സംവദിക്കുക, മികച്ച സേവനം ഉറപ്പുവരുത്തുക എന്നിവയാണ് പ്രധാന ചുമതലകൾ. മുൻപരിചയമില്ലാത്തവരെ ട്രെയിനി തസ്തികയിലേയ്ക്ക് പരിഗണിക്കുന്നതാണ്. പ്രായം: 30 വയസ്സിന് താഴെ

Sales Supervisors : 10 Nos

അതാത് സെക്ഷന്റെ ചുമതല സ്വതന്ത്രമായി കൈകാര്യം ചെയ്യുവാനും സെയിൽസ് ടീമിനെ നയിക്കുവാനും പ്രാപ്തരായിരിക്കണം. സമാനപദവിയിൽ 3 വർഷം പ്രവർത്തിപരിചയം. പ്രായം: 35 വയസ്സിന് താഴെ

Tailors 5 Nos
ഓൾട്ടറേഷൻ വർക്കിൽ പ്രാഗൽഭ്യമുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന പ്രായം. 40 വയസ്സിന് താഴെ.

Remuneration

മികച്ച ശമ്പളത്തിന് പുറമെ ആകർഷകമായ സെയിൽസ് ഇൻസെന്റീവ്സ്, esi, pe തുടങ്ങിയ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം. ജീവനക്കാർക്ക് ഓരോ മാസവും 6 ഒഴിവ് ദിവസങ്ങൾ ലഭ്യമായിരിക്കും. ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും സൗജന്യമായിരിക്കും. ഉദ്യോഗാർത്ഥികളുടെ അടിസ്ഥാന യോഗ്യത : SSLC. ശുപാർശകൾ സ്വീകരിക്കുന്നതല്ല. താൽപര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ, ആധാർ കാർഡ്, സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുമായി 2023 മെയ് 21 മുതൽ 3 വരെയുള്ള തീയതികളിൽ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് സമീപമുള്ള കല്യാൺ സിൽക്സ് ഷോറൂമിൽ നേരിട്ട് കഴിയാത്തവർ പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ അടങ്ങുന്ന അപേക്ഷകൾ 7 ദിവസത്തിനകം എച്ച് ആർ മാനേജർ, കല്യാൺ സിൽക്സ്, കുരിയച്ചിറ, തൃശ്ശൂർ, ഫോൺ: 0487-2414000 എന്ന വിലാസത്തിൽ അയയ്ക്കുക. അപേക്ഷകൾ careers@kalyansilks.com എന്ന വിലാസത്തിൽ ഇ മെയിലായും അയയ്ക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.