കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ബോർഡിൽ ഒഴിവ്

കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെയും ടാലി സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യാനറിയുന്നയാളെയും കരാറിൽ നിയമിക്കുന്നു.

ബി.ടെക് കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബി.ടെക് ഇൻഫർമേഷൻ ടെക്‌നോളജി, ഡാറ്റ പ്രോസസിംഗിൽ രണ്ടു വർഷത്തെ തൊഴിൽ പരിചയമോ/ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ വികസനവുമായി ബന്ധപ്പെട്ട് സർക്കാർ/ അർദ്ധ സർക്കാർ അല്ലെങ്കിൽ രജിസ്റ്റേർഡ് പ്രൈവറ്റ് കമ്പനികളിലെ രണ്ടു വർഷത്തെ തൊഴിൽ പരിചയമോ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർക്ക് ഉണ്ടാവണം. 21 വയസിനും 45 വയസിനും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ബി.കോം, ടാലി സർട്ടിഫിക്കറ്റ് യോഗ്യതയാണ് ടാലി ഓപ്പറേറ്റർക്ക് വേണ്ടത്. പ്രായം 21നും 40നും മദ്ധ്യേയായിരിക്കണം.

അപേക്ഷ 2022 ജൂലായ് 15നകം നൽകണം. അപേക്ഷ സമർപ്പിക്കേണ്ട വിലാസം: സെക്രട്ടറി, കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡ്, നിർമ്മാൺ ഭവൻ, മേട്ടുക്കട, തൈയ്ക്കാട്. പി.ഒ, തിരുവനന്തപുരം- 695014.

Leave a Reply

error: Content is protected !!